.jpg)
സിനിമാ ലബോറട്ടറീസ്
ലോക സിനിമയില്‍ വന്ന മാറ്റങ്ങള്‍ നിരവധിയാണ്,നല്ല സിനിമകളെ സ്നേഹിക്കുന്നവര്ക്കായീ ഒരു ചെറിയ ശ്രമം (പരീക്ഷണം ) ഇവിടെ തുടങ്ങുന്നു ,എത്രനാള്‍ ഉണ്ടാകുമെന്നറിയില്ല , എന്നാലും .......കിടക്കട്ടെ എന്റെ വഹ ...
പുതിയ മലയാള ചിത്രങ്ങള്‍
ലൌദ് സ്പീക്കര്‍
മൈക്ക് എന്ന പീലിപ്പോസ് (മമ്മൂട്ടി) ഇടുക്കിയിലെ ഒരു നാട്ടുമ്പുറത്തു നിന്ന് നഗരത്തിലെത്തിയിരിക്കുന്നത് മേനോന്‍ സാറിന് (ശശികുമാര്‍) വൃക്ക നല്‍കാനാണ്. അതിന്റെ രണ്ടു ലക്ഷം രൂപ കിട്ടിയിട്ടു വേണം മൈക്കിന് പണയത്തിലായ കിടപ്പാടം തിരിച്ചെടുക്കാന്‍. ഓപ്പറേഷന്‍ വരെ മൈക്ക് തനിക്കൊപ്പം നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കട്ടെയെന്ന് മേനോന്‍ തീരുമാനിക്കുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്കും അതിനേക്കാള്‍ ഉച്ചത്തില്‍ പാടുന്ന മൈക്കിന്റെ റേഡിയോയും ഫ്ലാറ്റിലെ അന്തേവാസികള്‍ക്ക് പിടിക്കുന്നില്ല. നഗരജീവിതത്തിന്റെ വികാരരഹിതമായ നിയമങ്ങള്‍ മൈക്കിനും പിടികിട്ടുന്നില്ല. തോപ്രാംകുടിക്കാരനായ മൈക്കിനെ നഗരവാസിയാക്കാന്‍ ഫ്ലാറ്റിലെ അന്തേവാസികളും നാട്ടുജീവിതം നഗരത്തില്‍ നടാന്‍ മൈക്കും തുനിയുന്നിടത്ത് സംഘര്‍ഷം ആരംഭിക്കുന്നു. മണ്ണും ജീവിതവും വിട്ട് ആകാശമെന്ന അയഥാര്‍ഥ്യത്തിലേക്ക് തല നീട്ടി നില്‍ക്കുന്ന നഗരത്തെ മൈക്ക് മണ്ണിലേക്ക് പിടിച്ചടുപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കാണുന്നത്. ആ മാറ്റം മനുഷ്യരിലേക്കും സംക്രമിക്കുന്ന മനോഹരമായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രം പൂര്‍ത്തിയാകുന്നു.
No comments:
Post a Comment